വയലാർ അവാർഡ് സുഭാഷ് ചന്ദ്രന്

തിരുവനന്തപുരം: വയലാർ അവാർഡ് പ്രശസ്ത സാഹിത്യകാരനും മാധ്യമ പ്രവർത്തകനുമായ സുഭാഷ് ചന്ദ്രന്. മനുഷ്യന് ഒരു ആമുഖം എന്ന കൃതിയാണ് പുരസ്‌കാരം. എം.കെ സാനു അധ്യക്ഷനായ ജൂറിയാണ് അവാർഡ് ജേതാവിനെ നിശ്ചയിച്ചത്. അവാർഡ് തുക ഒരുലക്ഷം രൂപയാക്കി ഉയർത്തിയതായും എം.കെ സാനു അറിയിച്ചു.
മാതൃഭൂമി കോഴിക്കോട് യൂണിറ്റിൽ ചീഫ് സബ് എഡിറ്ററാണ് സുഭാഷ് ചന്ദ്രൻ. മനുഷ്യന് ഒരു ആമുഖം എന്ന കൃതി 2014 ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും അദ്ദേഹത്തിന് നേടിക്കൊടുത്തിരുന്നു


Loading...

COMMENTS

WORDPRESS: 0
DISQUS: 0