ബുക്കാർ സമ്മാനം മാർലോൺ ജയിംസിന്

ലണ്ടൻ: ഈ വർഷത്തെbooker prize ബുക്കാർ സമ്മാനം ജമൈക്കൻ എഴുത്തുകാരൻ മാർലോൺ ജയിംസിന്. ഗായകനും സംഗീതജ്ഞനുമായിരുന്ന ബോബ് മർലിയെക്കുറിച്ചുള്ള ‘എ ബ്രീഫ് ഹിസ്റ്ററി ഓഫ് സെവൻ കില്ലിങ്‌സ്’ എന്ന പുസ്തകത്തിനനാണ് പുരസ്‌കാരം.

ഇതോടെ, മാൻ ബുക്കർ പ്രൈസ് നേടുന്ന ആദ്യ ജമൈക്കൻ എഴുത്തുകാരനായി ജയിംസ് (44) മാറി. 1976 ൽ ബോബ് മർലിക്ക് നേരെയുണ്ടായ വധശ്രമം പശ്ചാത്തലമാക്കിയാണ് എ ബ്രീഫ് ഹിസ്റ്ററി ഓഫ് സെവൻ കില്ലിങ്‌സ് ജയിംസ് രചിച്ചത്.

ലണ്ടനിലെ ഗിൽഡ്ഹാളിൽ നടന്ന ചടങ്ങിലാണ് അവാർഡ് ജേതാവിനെ പ്രഖ്യാപിച്ചത്. 50,000 പൗണ്ടാണ് സമ്മാനത്തുക.


Loading...

COMMENTS

WORDPRESS: 0
DISQUS: 0