ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ചു പ്രവേശിക്കുന്നത് ഹൈക്കോടതി താല്കാലികമായി തടഞ്ഞു

കൊച്ചി: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ചു പ്രവേശിക്കുന്നത് ഹൈക്കോടതി താല്കാലികമായി തടഞ്ഞു. പരമ്പരാഗതമായി നിലനില്‍ക്കുന്ന വ്യവസ്ഥ തന്നെ തുടരാമെന്നും ദേവസ്വം ബെഞ്ചിന്റെ ഉത്തരവില്‍ പറയുന്നു. പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് ചുരിദാര്‍ ധരിച്ചു പ്രവേശിക്കാമെന്ന ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസറുടെ ഉത്തരവിനെതിരെ തിരുവനന്തപുരം സ്വദേശി പി. വെങ്കിട്ടരാമ അയ്യര്‍, കരമന കാലടി സ്വദേശിനി റാണി വി നായര്‍ എന്നിവര്‍ നല്‍കിയ ഹര്‍ജികളിലാണ് ഹൈക്കോടതിയുടെ തീരുമാനം.


Loading...

COMMENTS

WORDPRESS: 0
DISQUS: 0