എം.എല്‍.എയുടേത് ലൈസന്‍സ് റദ്ദാക്കിയശേഷവും പ്രവര്‍തത്തിക്കുന്ന പാര്‍ക്ക്

തിരുവനന്തപുരം: നിലമ്പൂര്‍ എം.എല്‍.എ പി.വി. അന്‍വറിന്റെ കക്കാടംപൊയിലിലുള്ള വാട്ടര്‍ തീം പാര്‍ക്കിനു നല്‍കിയിരുന്ന അനുമതി മലിനീകരണ നിയന്ത്രണ ബോര്‍ഡ് പിന്‍വലിച്ചു. മാലിന്യ നിര്‍മാര്‍ജന സൗകര്യം ഒരുക്കിയില്ലെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി. എം.എല്‍.എയുടെ പാര്‍ക്കിനെ മുഖ്യമന്ത്രി നിയമസഭയില്‍ ന്യായീകരിച്ചത് ഇന്നാണ്. എന്നാല്‍ ഒന്നര ആഴ്ച മുമ്പാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് അനുമതി നിഷേധിച്ചത്. പിന്നാലെ പാര്‍ക്കിനു നല്‍കിയ അനുമതി പഞ്ചായത്തും റദ്ദാക്കിയിട്ടുണ്ട്. പാര്‍ക്കിനെതിരെ വനം വകുപ്പ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. പാര്‍ക്കിനായി തടയണ കെട്ടിയ സംഭവത്തിലാണ് അന്വേഷണം.


Loading...

COMMENTS

WORDPRESS: 0
DISQUS: 0