സ്വാശ്രയ വിഷയം: പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു

തിരുവനന്തപുരം: സ്വാശ്രയ വിഷയത്തില്‍ നിയമസഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം. എം.എല്‍.എമാര്‍ നിരാഹാരം തുടരുമ്പോള്‍ സഭയില്‍ തുടരാനാകില്ലെന്ന് വ്യക്തമാക്കി സഭാ നടപടികള്‍ ബഹിഷ്‌കരിച്ചു. ചോദ്യോത്തര വേള തുടങ്ങുമ്പോള്‍ തന്നെ പ്രതിപക്ഷം നിലപാട് വ്യക്തമാക്കി സഭ വിട്ടിറങ്ങി.

മാനേജുമെന്റ്ുകളുമായുള്ള ചര്‍ച്ച സ്വാഗതാര്‍ഹതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. മെറിറ്റ് സീറ്റില്‍ ഫീസ് ഇളവ് നല്‍കാന്‍ മാനേജുമെന്റുകള്‍ സന്നദ്ധമായതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയും പ്രതിപക്ഷവും വീണ്ടും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ന മാനേജുമെന്റുകളും സര്‍ക്കാരും തമ്മില്‍ ചര്‍ച്ച നടക്കാനിരിക്കയാണ്. ഫീസ് സംബന്ധിച്ച സര്‍ക്കാര്‍ നിലപാട് അംഗീകരിക്കുമെന്ന് മാനേജുമെന്റുകളുടെ നിലപാട്.

അതേസമയം, സമരം തുടരുന്ന പ്രതിപക്ഷ എം.എല്‍.എമാരുടെ നില കൂടുതല്‍ വഷളായി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0