മുതിര്‍ന്ന അഭിഭാഷകന്‍ എം.കെ. ദാമോദരന്‍ അന്തരിച്ചു

കൊച്ചി: മുതിര്‍ന്ന അഭിഭാഷകന്‍ എം.കെ. ദാമോദരന്‍ അന്തരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിയായ ലാവ്‌ലിന്‍ കേസ് അടുത്തിടെ ഹൈക്കോടതിയില്‍ വാദിച്ചത് ഇദ്ദേഹമാണ്. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമോപദേഷ്ടാവായി നിയമിച്ചിരുന്നെങ്കിലും വിവാദത്തെ തുടര്‍ന്ന് സ്ഥാനം ഏറ്റെടുത്തിരുന്നില്ല. നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് അഡ്വക്കേറ്റ് ജനറലായിരുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0