കാര്‍ തോട്ടിലേക്ക് മറിഞ്ഞ് രണ്ട് പേർ മരിച്ചു

തൃശൂർ‍: മനക്കൊടിയില്‍ കാര്‍ തോട്ടിലേക്ക് മറിഞ്ഞ് രണ്ട് പേർ മരിച്ചു. തൃശൂർ പഴുവില്‍ സ്വദേശി ജിത്ത് ആണ് മരിച്ചത്. മറ്റൊരാളെ തിരിച്ചറിഞ്ഞിട്ടില്ല. ഞായറാഴ്ച പുലര്‍ച്ചെ വഴിയാത്രക്കാരാണ് തോട്ടിലേക്ക് മറിഞ്ഞ നിലയില്‍ കാര്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ കാറിന്‍റെ പിന്‍സീറ്റില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. പിന്നീട് അഗ്നിശമന സേന നടത്തിയ തിരച്ചിലിലാണ് തോട്ടില്‍നിന്ന് മറ്റൊരാളുടെ മൃതദേഹം കൂടി കണ്ടെത്തിയത്.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0