ഇടഞ്ഞ ആന പാപ്പാനെ ആറ്റില്‍ ചവിട്ടി താഴ്‌ത്തിക്കൊന്നു

തിരുവനന്തപുരം: കുളിപ്പിക്കുന്നതിനിടെ ഇടഞ്ഞ ആന പാപ്പാനെ ആറ്റില്‍ ചവിട്ടി താഴ്‌ത്തിക്കൊന്നു. കോട്ടയം പാലാ വിളക്കുമാടം സ്വദേശി കൃഷ്‌ണന്‍കുട്ടിയാണ്‌ മരിച്ചത്‌. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. തൃക്കണ്ണാപുരം കരമനയാറ്റിലെ ആലുംമൂട്ടില്‍ കടവിലായിരുന്നു സംഭവം നടന്നത്‌. ഇടഞ്ഞ ആന കൃഷ്‌ണന്‍കുട്ടിയെ ചവിട്ടി താഴ്‌ത്തിയപ്പോള്‍ രണ്ടാം പാപ്പാന്‍ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന്‌ തുമ്പിക്കെ കൊണ്ടു വെള്ളം ചീറ്റിയും ചിന്നം വിളിച്ചും ആന ആറ്റില്‍ നിലയുറപ്പിക്കുകയായിരുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!