സംസ്‌ഥാനം 1643 കോടി രൂപ മിച്ചത്തിലെന്ന് ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: റിസര്‍വ്‌ ബാങ്കിന്റെ കണക്ക്‌ പ്രകാരം കഴിഞ്ഞ മാര്‍ച്ച്‌ 31-ന്‌ സംസ്‌ഥാനം 1643 കോടി രൂപ മിച്ചത്തിലാണെന്നും യാതൊരുവിധ സാമ്പത്തിക പ്രതിസന്ധിയുമില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മികച്ച സാമ്പത്തിക മാനേജ്‌മെന്റിന്റെ പ്രതിഫലനമാണ്‌ ഇതെന്നും സാമ്പത്തിക പ്രതിസന്ധി മൂലം ശമ്പളം/പെന്‍ഷന്‍ വിതരണം മുടങ്ങിയെന്ന ആരോപണങ്ങള്‍ക്കു മറുപടിയായി അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ട്രഷറികളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ സുഗമമാണ്‌. ശമ്പളം, പെന്‍ഷന്‍, ക്ഷേമപെന്‍ഷന്‍, യൂണിവേഴ്‌സിറ്റി നോണ്‍ പ്ലാന്‍ ഫണ്ട്‌ വിതരണങ്ങള്‍ സുഗമമായി നടക്കുന്നു. ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ യാതൊരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ല.

COMMENTS

WORDPRESS: 0
DISQUS: 0