ശ്രീധരന്‍ നായര്‍ക്കൊപ്പം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കണ്ടതിനുള്ള വീഡിയോ ദൃശ്യങ്ങള്‍ കമ്മിഷനു മുന്നില്‍ ഹാജരാക്കി: സരിത

കൊച്ചി : താന്‍ ശ്രീധരന്‍ നായര്‍ക്കൊപ്പം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കണ്ടതിനുള്ള വീഡിയോ ദൃശ്യങ്ങള്‍ കമ്മിഷനു മുന്നില്‍ ഹാജരാക്കിയതായി സരിത എസ്‌.നായര്‍. താന്‍ പോലീസ്‌ കസ്‌റ്റഡിയിലിരിക്കെ എഴുതിയിട്ടുള്ള കത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ശരിവെക്കുന്നതാണ്‌ ഇപ്പോള്‍ ഹാജരാക്കിയിട്ടുള്ള ദൃശ്യങ്ങളെന്നും സരിത മാധ്യമങ്ങളോട്‌ പറഞ്ഞു. തന്റെ കത്തില്‍ പരാമര്‍ശിച്ചിട്ടുള്ള നാല്‌ മന്ത്രിമാര്‍ക്കൊപ്പമുള്ള അശ്ലീല ദൃശ്യങ്ങളും കമ്മിഷന്‌ കൈമാറി. ജിക്കുമോന്‍ സരിതയ്‌ക്ക് അയച്ച ജി-മെയില്‍ സന്ദേശങ്ങളും ഹാജരാക്കി. ശ്രീധരന്‍ നായര്‍ക്കൊപ്പം മുഖ്യമന്ത്രിയെ കണ്ടതിന്‌ തെളിവുണ്ട്‌


Loading...

COMMENTS

WORDPRESS: 0
DISQUS: 0