നിശബ്ദ പ്രചാരണത്തിന്റെ ദിനം; നാളെ വിധിയെഴുത്ത്

electionsതിരുവനന്തപുരം:. നാടിളക്കി നടന്ന പ്രചാരണത്തിന് കൊട്ടിക്കലാശം. ഇനി നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകള്‍. നാളെ ജനം വിധിയെഴുതും. ഇന്നു രാവിലെ മുതല്‍ പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങും. ഏഴ് മണിക്കാണ് വോട്ടിംഗ് ആരംഭിക്കുക. സംസ്ഥാനത്തെ പ്രശ്‌ന ബാധിത ബൂത്തുകളില്‍ സുരക്ഷയ്ക്കായി കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ട്.

സംസ്ഥാനരാഷ്ട്രീയത്തിന്റെ ഗതി നിര്‍ണ്ണയിക്കുന്ന തെരഞ്ഞെടുപ്പിനാണ് ഇത്തവണ സാക്ഷിയാകുന്നത്. രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും തലങ്ങും വിലങ്ങും ഓടി നടത്തിയ ആരോപണ പ്രത്യാരോപണങ്ങള്‍ ജനം വിലയിരുത്തും. കൂടുതല്‍ സഖ്യകക്ഷികളെ ഉള്‍പ്പെടുത്തി എന്‍.ഡി.എ ശക്തമായി രംഗത്തെത്തിയതോടെ കേരളം ഇതാദ്യമായി ശക്തമായ ത്രികോണ മത്സരത്തിനാണ് വേദിയായിരിക്കുന്നത്. 30 മണ്ഡലങ്ങളിലെങ്കിലും വിധി മുന്‍കൂട്ടി പ്രവചിക്കാന്‍ സാധിക്കാത്ത സ്ഥിതി. പ്രമുഖ നേതാക്കള്‍ സമൂഹ മാധ്യമങ്ങളിലുടെ എതിരാളികളെ പോരിനു വിളിക്കുന്നതും നമ്മള്‍ കണ്ടു. മാറിമാറി വന്ന തെരഞ്ഞെടുപ്പ് വിഷയങ്ങള്‍ തെരഞ്ഞെടുപ്പിനെ പ്രവചനാതീതമാക്കിയിട്ടുണ്ട്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0