ഈ സര്‍ക്കാരിന്റെ കാലത്ത് ഇനി ഫൈവ് സ്റ്റാറുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കില്ല

തിരുവനന്തപുരം: മദ്യനയത്തിലെ വ്യവസ്ഥകള്‍ കര്‍ശനമാക്കി സര്‍ക്കാര്‍. ത്രീ സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ഹോട്ടലുകള്‍ ഫൈവ് സ്റ്റാര്‍ ആയി ഉയര്‍ത്തിയാലും ബാര്‍ ലൈസന്‍സ് നല്‍കേണ്ടതില്ലെന്ന് യു.ഡി.എഫ് യോഗത്തില്‍ തീരുമാനം. ഈ സര്‍ക്കാരിന്റെ കാലത്ത് ഇനി ഫൈവ് സ്റ്റാറുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കില്ല. ഇതു സംബന്ധിച്ച് സര്‍ക്കാരിന്റെ മദ്യനയത്തില്‍ മാറ്റം വരുത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. പുതിയ ഹോട്ടലുകള്‍ക്കുള്ള ഫൈസ് സ്റ്റാര്‍ ക്ലാസിഫിക്കേഷന്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയാലും കേരള സര്‍ക്കാര്‍ കുറച്ചുകൂടി കര്‍ക്കശമായ നിര്‍ദേശം മുന്നോട്ടുവയ്ക്കാന്‍ തീരുമാനിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!