രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തു

RAMESHതിരുവനന്തപുരം: കെപിസിസി മുന്‍ അധ്യക്ഷന്‍ രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തു. കേരള ഘടകത്തിന്‍റെ തീരുമാനം ഹൈക്കമാൻഡും അംഗീകരിച്ചു. കെ.പി.സി.സി ആസ്ഥാനത്ത് നടന്ന കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് തീരുമാനം. ഉമ്മൻ ചാണ്ടിയാണ് രമേശ് ചെന്നിത്തലയുടെ പേര് നിർദേശിച്ചത്. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് താന്‍ പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്കില്ലെന്ന് ഉമ്മന്‍ചാണ്ടി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അഞ്ചര മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് തീരുമാനം ഉണ്ടായത്. തീരുമാനം ഐക്യകണ്‌ഠേനയായിരുന്നുവെന്ന് എഐസിസി നിരീക്ഷക ഷീല ദീക്ഷിത് പറഞ്ഞു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0