എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണറുടെ ഔദ്യോഗിക വാഹനം ഇടിച്ച് ഓട്ടോ ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്

വയനാട് : എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണറുടെ ഔദ്യോഗിക വാഹനം ഇടിച്ച് ഗുരുതരമായി പരുക്കേറ്റ ഓട്ടോറിക്ഷ ഡ്രൈവര്‍ വയനാട് സ്വദേശി സതീഷിനെ കൈകാലുകള്‍ ഒടിഞ്ഞ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ സ്‌കൂള്‍ കുട്ടികളുമായി പോകവേ ആയിരുന്നു അപകടം. ഇടവഴിയില്‍ നിന്നും പ്രധാന റോഡിലേയ്ക്ക് കയറുകയായിരുന്ന സതീഷിന്റെ ഓട്ടോറിക്ഷയെ എക്‌സൈസ് ഡെപ്യൂട്ടി
കമ്മിഷണറുടെ വാഹനം ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സംഭവശേഷം അപകടത്തിന് ഇടയാക്കിയ വാഹനം നിര്‍ത്താതെ പാഞ്ഞുപോകുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0