ഷിബിനെ കൊലപ്പെടുത്തിയ കേസില്‍ മുഴുവന്‍ പ്രതികളേയും കോടതി വെറുതെവിട്ടു

കോഴിക്കോട്: നാദാപുരത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഷിബിനെ കൊലപ്പെടുത്തിയ കേസില്‍ മുഴുവന്‍ പ്രതികളേയും കോടതി വെറുതെവിട്ടു. പതിനേഴ് പ്രതികളേയാണ് മാറാട് സ്‌പെഷ്യല്‍ അഡീഷണല്‍ സെഷന്‍സ് കോടതി വെറുതെവിട്ടത്. പ്രതികള്‍ക്കെതിരെയുള്ള കുറ്റങ്ങള്‍ പ്രോസിക്യൂഷന് തെളിയിക്കാന്‍ സാധിച്ചില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. 2015 ജനുവരി 22 ന് രാത്രിയാണ് സിപിഐഎം പ്രവര്‍ത്തകനായിരുന്ന ഷിബിന്‍ കൊല്ലപ്പെട്ടത്. മറ്റ് ആറ് പേര്‍ക്ക് സംഭവത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0