ടിപി സെന്‍കുമാറിനെ പുറത്താക്കിയ നടപടിയെ എതിര്‍ത്ത് കേന്ദ്രസര്‍ക്കാര്‍

tp senkumarക്രമസമാധാന ചുമതലയുള്ള ഡിജിപി പദവിയില്‍ നിന്നും ടിപി സെന്‍കുമാറിനെ പുറത്താക്കിയ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപടിയെ എതിര്‍ത്ത് കേന്ദ്രസര്‍ക്കാര്‍. സെന്‍കുമാറിനെ ഡിജിപി സ്ഥാനത്ത് നിന്ന് നീക്കിയത് ചട്ടലംഘനമെന്ന് അഡ്മിനിസ്‌ട്രേറ്റിവ് ട്രൈബ്യൂണലില്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. രണ്ട് വര്‍ഷമെങ്കിലും സ്ഥാനത്ത് തുടരണം എന്ന കേന്ദ്രചട്ടമാണ് ലംഘിക്കപ്പെട്ടതെന്ന് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കേന്ദ്രം അറിയിച്ചു. സുപ്രീംകോടതി നിര്‍ദേശിച്ച ചട്ടങ്ങളുടെ ലംഘനവും സ്ഥാനമാറ്റത്തില്‍ ഉണ്ടായിട്ടുണ്ട്. ഡിജിപി സ്ഥാനത്ത് നിന്ന് നീക്കിയതിനെതിരെ സെന്‍കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയെ കേന്ദ്രം പിന്തുണച്ചു. ഹര്‍ജി പരിഗണിക്കുന്നത് ട്രൈബ്യൂണല്‍ ജൂലൈ ഒന്നിലേക്ക് മാറ്റി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0