എ.ടി.എം തകര്‍ക്കാര്‍ സ്‌ഫോടനം

ആലുവ: എ.ടി.എം കൗണ്ടര്‍ സ്‌ഫോടനം നടത്തി തകര്‍ത്തു. നെടുമ്പാശേരി എയര്‍പോര്‍ട്ടിനു സമീപം ആലുവയിലാണ് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എ.ടി.എമ്മിനു നേരെ ആക്രമണമുണ്ടായത്. ഞായറാഴ്ച രാവിലെ മൂന്നരയോടെ ബൈക്കിലെത്തിയ അജ്ഞാതനാണ് ആക്രമണത്തിനു പിന്നിലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. മോഷണശ്രമമായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. ഇതിന്റെ ദൃശ്യങ്ങള്‍ എ.ടി.എം കൗണ്ടറിലെ സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്. ഹെല്‍മറ്റ് ധരിച്ചെത്തിയ ആളിനായി പോലീസ് തെരച്ചില്‍ തുടങ്ങി. നൈറ്റ് പെട്രോളിംഗ് നടത്തുകയായിരുന്ന സംഘം സ്‌ഫോടത്തിനു പിന്നാലെ സ്ഥലത്തെത്തിയതോടെ അക്രമി ബൈക്കില്‍ രക്ഷപെട്ടു. എ.ടി.എം സ്‌ഫോടനത്തില്‍ തകര്‍ക്കാനുള്ള ശ്രമം സംസ്ഥാനത്ത് ഇതാദ്യമാണ്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0