കൈകാണിച്ചിട്ടും നിറുത്താത്തതിനെ തുടര്‍ന്ന്‌ പോലീസ്‌ പിന്തുടരുന്നതിനിടെ കാര്‍ കനാലിലേക്ക്‌ മറിഞ്ഞു

അതിരപ്പള്ളി: അമിതവേഗത്തിലെത്തിയ കാര്‍ കൈകാണിച്ചിട്ടും നിറുത്താത്തതിനെ തുടര്‍ന്ന്‌ പോലീസ്‌ പിന്തുടരുന്നതിനിടെ കനാലിലേക്ക്‌ മറിഞ്ഞു. ശനിയാഴ്‌ച്ച വൈകിട്ട്‌ നാലരയോടെ കൊന്നക്കുഴിയിലാണ്‌ അപകടമുണ്ടായത്‌. സംഭവത്തില്‍ നാല്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ പരുക്കേറ്റിട്ടുണ്ട്‌. പരുക്കേറ്റവരെ പോലീസ്‌ ജീപ്പില്‍തന്നെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആതിരപ്പള്ളി മുതല്‍ കാര്‍ അമിത വേഗത്തിലായിരുന്നുവെന്ന്‌ നാട്ടുകാര്‍ പറയുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!