കാസര്‍ഗോഡ് നിന്നും കാണാതായ ഫിറോസ് ഖാന്‍ പിടിയില്‍; മലയാളികളെ കാണാതായ സംഭവത്തില്‍ അന്വേഷണം എന്‍ഐഎയ്ക്ക്

കാസര്‍ഗോഡ്: കാസര്‍ഗോഡ് നിന്നും ദുരൂഹ സാഹചര്യത്തില്‍ കാണാതായവരില്‍ ഫിറോസ് പിടിയില്‍. മുംബൈയില്‍ നിന്നും കേന്ദ്ര ഇന്റലിജന്‍സ് വിഭാഗമാണ് ഫിറോസിനെ കസ്റ്റഡിയിലെടുത്തത്. ഒരു മാസം മുമ്പാണ് തൃക്കരിപ്പുര്‍ ഇളമ്പച്ചി സ്വദേശി ഫിറോസ് ഖാനെ കാണാതായത്. മുംബൈയിലെ ഡോങ്ക്രിയില്‍ വെച്ചാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. അതിനിടെ കാസര്‍ഗോഡ് നിന്നും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 15 പേരെ കാണാതായ സംഭവം ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറാന്‍ തീരുമാനമായി. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇവരുടെ കുടുംബാംഗങ്ങള്‍ക്ക് ഉറപ്പ് നല്‍കി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0