കാണാതായവരില്‍ ഒരാള്‍ വീടുമായി ബന്ധപ്പെട്ടു

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ നിന്ന് ദുരൂഹസാഹചര്യത്തില്‍ കാണാതായ ഒരാള്‍ വീട്ടുകാരുമായി ബന്ധപ്പെട്ടു. പടന്ന സ്വദേശി ഡോ. ഇജാസിന്റെ ഭാര്യ റഫീലയുടെ ശബ്ദ സന്ദേശമാണ് പിതാവിനു ലഭിച്ചത്. ജോലി ശരിയായിട്ടുണ്ട്. ഒരു ഫഌറ്റ് ശരിയായിട്ടുണ്ടെന്നും ഇതിന്റെ അറ്റകൂറ്റ പണികള്‍ നടക്കുകയാണെന്നും സന്ദേശത്തില്‍ പറയുന്നു. എന്നാല്‍ എവിടെ നിന്നാണ് സന്ദേശം അയച്ചതെന്ന് വ്യക്തമല്ല.


Loading...

COMMENTS

WORDPRESS: 0
DISQUS: 0