നിയമോപദേഷ്ടാവ് സ്ഥാനം ഏറ്റെടുക്കാതിരിക്കാന്‍ ഗൂഢാലോചന നടന്നു: എം.കെ. ദാമോദരന്‍

MK-damodharanകൊച്ചി: മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് സ്ഥാനം ഏറ്റെടുക്കാതിരിക്കാന്‍ ഗൂഢാലോചന നടന്നുവെന്ന് അഡ്വ. എം.കെ. ദാമോദരന്‍. ഐസ്‌ക്രീം കേസില്‍ വി.എസ്. അച്യുതാനന്ദന്‍ നല്‍കിയ ഹര്‍ജി തള്ളിയശേഷമാണ് ഇത്തരമൊരു സംഘടിത ശ്രമമുണ്ടായതെന്നും അദ്ദേഹം ആരോപിച്ചു. വിധിയുണ്ടാകുംവരെ നിയമോപദേശകനായി തന്നെ നിയമിച്ചതിനെ ആരും എതിര്‍ത്തിരുന്നില്ല. നീക്കങ്ങള്‍ക്കു പിന്നില്‍ ആരെന്ന് ഇപ്പോള്‍ പറയുന്നില്ലെന്നും ദാമോദരന്‍ പറഞ്ഞു. സാന്റിയാഗോ മാര്‍ട്ടിന്റെ കേസില്‍ മൂന്നു വര്‍ഷമായി ഹാജരാകുന്നു. ഐ.എന്‍.ടി.യു.സി നേതാവ് ചന്ദ്രശേഖരനുവേണ്ടി ഹാജരായ കേസില്‍ സര്‍ക്കാര്‍ വിരുദ്ധ നിലപാട് സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹംക കൂട്ടിച്ചേര്‍ത്തു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0