ദാമോദരന്റെ ആരോപണം ജനം പുച്ഛിച്ച് തള്ളും: വി.എസ്.

vs 2തിരുവനന്തപുരം: അഡ്വ. എം.കെ. ദാമോദരന്റെ ആരോപനം അര്‍ഹിക്കുന്ന അവജ്ഞയോടെ ജനം പുച്ഛിച്ച് തള്ളുമെന്ന് വി.എസ്. അച്യുതാനന്ദന്‍. അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്ന നിലയില്‍ അദ്ദേഹം ആരോപണം ഉന്നയിച്ചതായി കണ്ടു. ആരോപണം ജനം പുച്ഛിച്ച് തള്ളുമെന്ന് വി.എസ്. മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചു. ഐസ് ക്രീം കേസില്‍ വി.എസിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളിയതോടെയാണ് തനിക്കെതിരെ എതിര്‍പ്പ് ഉയര്‍ന്നതെന്ന് ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അഡ്വ. എം.കെ. ദാമോദരന്‍ ആരോപിച്ചിരുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0