തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിനെതിരെ സമര്‍പ്പിച്ച അപ്പീലിന് സ്‌റ്റേ

കൊച്ചി: തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിനെതിരെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രി ആര്യാടന്‍ മുഹമ്മദും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അപ്പീലിന് സ്‌റ്റേ. ഇരുവര്‍ക്കുമെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണത്തിന് ഉത്തരവിട്ട തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് സ്‌റ്റേ ചെയ്തു. രണ്ടു മാസത്തേക്കാണ് സ്‌റ്റേ. മുഖ്യമന്ത്രിക്കും യു.ഡി.എഫ് സര്‍ക്കാരിനും രാഷ്ട്രീയമായി വലിയ ആശ്വാസം നല്‍കുന്നതാണ് കോടതിയുടെ നടപടി. ഇന്നലെ ബാര്‍ കോഴ കേസില്‍ കെ.ബാബുവിനും അനുകൂല വിധി നല്‍കിയ ജസ്റ്റീസ് പി. ഉബൈദിന്റെ ബെഞ്ചാണ് ഉമ്മന്‍ ചാണ്ടിയുടെയും ആര്യാടന്‍ മുഹമ്മദിന്റെയും സ്വകാര്യ അപ്പീല്‍ പരിഗണിച്ചത്. വിധി സ്‌റ്റേ ചെയ്ത ഹൈക്കോടതി വിജിലന്‍സ് കോടതി ജഡ്ജിക്കെതിരെ അതിരൂക്ഷമായ വിമര്‍ശനവും ഉന്നയിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0