കള്ളം കണ്ടുപിടിച്ചു, ബസുകൾ ഓടിച്ചിരുന്നത് മുതലാളിമാർ, തലസ്ഥാന നഗരിയിലെ പെർമിറ്റുകൾ റദ്ദാക്കി

busതിരുവനന്തപുരം: നടത്തി നടത്തി സൊസൈറ്റി ഇപ്പോ പൂട്ടിയ നിലയിൽ. സ്വന്തമായി ബസുകളുമില്ല. എന്നിട്ടും സൊസൈറ്റിയുടെ പെർമിറ്റുകളിൽ തലസ്്ഥാന നഗരത്തിൽ ബസുകൾ കൃത്യമായി ഓടി… സംഘത്തിനെതിരെ ജപ്തി നടപടികളുമായി ഇറങ്ങിയവർ അന്വേഷിച്ചപ്പോൾ കള്ളി പുറത്തായി. വൻതുക കളക്ഷൻ വന്നുകൊണ്ടിരുന്ന റൂട്ടുകളിൽ ഓടിയിരുന്നതാകട്ടെ നഗരത്തിലെ മുതലാളിമാരുടെ ബസുകൾ. പലരും ഇതുസ്വന്തമാക്കിയത് ലക്ഷങ്ങൾ എറിഞ്ഞ് പരസ്പരം ലേലം വിളിച്ചാണത്രേ.

എന്തുതന്നെയായലും തിരുവനന്തപുരം സിറ്റി ടാ്ക്‌സി ഡ്രൈവേഴ്‌സ് സഹകരണ സൊസൈറ്റിയുടെ പേരിൽ നടന്നിരുന്ന കള്ളക്കളി അവസാനിച്ചു. ഈ നാലു സ്വകാര്യ ബസ് പെർമ്മിറ്റുകളും കെ.എസ്.ആർ.ടി.സിയുടെ പരാതിയെ തുടർന്ന് ആർ.ടി.എ റദ്ദാക്കി. തിരുവനന്തപുരം ജില്ലാ സഹകരണ ബാങ്കിന് രണ്ടു കോടിയോളം രൂപ വായ്പാ തിരിച്ചടവ് നൽകാനുള്ള ഈ സൊസൈറ്റിക്കെതിരെ റവന്യൂ റിക്കവറി നടപടികളും ഭാരവാഹികൾക്കെതിരെ അന്വേഷണവും നടക്കുകയാണെന്ന് സഹകരണ സംഘം രജിസ്ട്രാറും അറിയിച്ചതിന്റെ കൂടി പശ്ചാത്തലത്തിലാണ് നടപടി.

വയലിക്കട- കൊഞ്ചിറവിള, പാറോട്ടുകോണം- ആറ്റുകാൽ, കുളത്തറ- നെട്ടയം, പി.ടി.പി നഗർ- വെട്ടുകാട് റൂട്ടുകളാണ് തൽക്കാലം കെ.എസ്.ആർ.ടി.സിക്ക് ലഭിക്കുന്നത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0