കോടിയേരി ബാലകൃഷ്ണനെതിരെ കേസെടുക്കണമെന്ന് സുധീരന്‍

തിരുവനന്തപുരം: ആര്‍എസ്എസ് അക്രമവുമായി ബന്ധപ്പെട്ട് പയ്യന്നൂര്‍ പ്രസംഗത്തിനിടെ വിവാദ പ്രസ്താവന നടത്തിയ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ കേസെടുക്കണമെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. അക്രമം നടത്താന്‍ പരസ്യമായി ആഹ്വാനം ചെയ്യുന്നതാണ് കോടിയേരിയുടെ പ്രസ്താവനയെന്ന് സുധീരന്‍ വിമര്‍ശിച്ചു. നിയമം കൈയ്യിലെടുക്കാനാണ് കോടിയേരി അണികളോട് ആഹ്വാനം ചെയ്തത്. കോടിയേരിയുടെ പ്രസ്താവന നിയമ വാഴ്ചയോടുള്ള വെല്ലുവിളിയാണെന്നും സുധീരന്‍ കുറ്റപ്പെടുത്തി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0