ടൈറ്റാനിയം കേസില്‍ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

കൊച്ചി: ടൈറ്റാനിയം കേസില്‍ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. കേസില്‍ നിലവിലുണ്ടായിരുന്ന സ്റ്റേ ജസ്റ്റിസ് കമാല്‍ പാഷ റദ്ദാക്കി. തുടരന്വേഷണം സ്‌റ്റേ ചെയ്ത നടപടി കോടതി റദ്ദാക്കി. നേരത്തെ മുന്‍ വ്യവസായ സെക്രട്ടറി ടി. ബാലകൃഷ്ണന്‍ നല്‍കിയ ഹര്‍ജിയിലാണ് അന്വേഷണത്തിന് സ്‌റ്റേ നല്‍കിയിരുന്നത്.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രിമാരായ രമേശ് ചെന്നിത്തല, വി.കെ ഇബ്രാഹിം കുഞ്ഞ് എന്നിവര്‍ക്കും മറ്റ് പ്രതികള്‍ക്കുമെതിരെ പ്രഥമവിവര റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയാണ് ഉത്തവിട്ടത്. എന്നാല്‍ അന്വേഷണ ഉത്തരവ് പിന്നീട് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് സ്‌റ്റേ ചെയ്യുകയായിരുന്നു.

2005ല്‍ തരുവനന്തപുരത്തെ ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്ലാന്റില്‍ മലിനീകരണ നിയന്ത്രണ പ്ലാന്റ് സ്ഥാപിച്ചതില്‍ ക്രമക്കേട് നടന്നുവെന്നാണ് കേസ്. 256 കോടി രൂപയുടെ അഴിമതി നടന്നുവെന്നാണ് കേസ്. ട്രാവന്‍കൂര്‍ ടൈറ്റാനിയത്തിലെ മുന്‍ ഉദ്യോഗസ്ഥന്‍ എസ്. അജയന്‍ നല്‍കിയ പരാതിയിലാണ് നടപടി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0