പ്രസംഗം ആര്‍ക്കെങ്കിലും വിഷമം ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിച്ച് പിള്ള

കൊല്ലം: വിവാദ പ്രസംഗത്തില്‍ വിശദീകരണവുമായി കേരളാ കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണ പിള്ള. തന്റെ പ്രസംഗം ആര്‍ക്കെങ്കിലും വിഷമം ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നതായും പിള്ള പറഞ്ഞു. പുറത്തു വന്ന ശബ്ദരേഖയില്‍ കൃത്രിമം നടന്നിട്ടുണ്ട്. താന്‍ മുസ്‌ലിം വിരുദ്ധനായ വ്യക്തി അല്ലെന്നും ശബ്ദ രേഖയ്ക്ക് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ബാലകൃഷ്ണ പിള്ള പറഞ്ഞു. മതേതരത്വം ജീവിതത്തില്‍ പകര്‍ത്തിയ വ്യക്തിയാണ് താനെന്ന് പിള്ള അഭിപ്രായപ്പെട്ടു. വര്‍ഷത്തില്‍ അഞ്ചുതവണ താന്‍ പള്ളിയില്‍ പോകാറുണ്ട്. ബാങ്ക് വിളി നായകുര പോലെ ആണെന്ന് പറയാന്‍ തനിക്ക് വട്ടില്ല. ശബ്ദ രേഖയ്ക്ക് പിന്നിലെ ഗൂഢാലോചനക്കാരെ അറിയാമെന്നും എന്നാല്‍ പുറത്തു പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0