ലാവ്‌ലിന്‍: പിണറായിക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതയില്‍

കൊച്ചി: എസ്.എന്‍.സി ലാവ്‌ലിന്‍ കേസ് ഉയര്‍ത്തി പിണറായി വിജയനെതിരെ സര്‍ക്കാര്‍ രംഗത്ത്. പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ സി.ബി.ഐ കോടതി വിധിക്കെതിരായ റിവിഷന്‍ പെറ്റീഷനില്‍ ഉടന്‍ തീര്‍പ്പുണ്ടാക്കണമെന്നാവശ്യപ്പെട്ട് ഇന്നോ നാളെയോ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഉപഹര്‍ജി നല്‍കും. ഡി.ജി.പി ടി. ആസിഫലിയാകും ഉപഹര്‍ജി സമീപിക്കുക.

2013ല്‍ നല്‍കിയിട്ടുള്ള റിവിഷന്‍ ഹര്‍ജിയാന് ഇപ്പോള്‍ വീണ്ടും ഉയര്‍ത്തിക്കൊണ്ടുവരുന്നത്. തെളിവുകള്‍ പലതും പരിഗണിക്കാതെയാണ് കീഴ്‌കോടതി പിണറായിയെ കുറ്റവിമുക്തനാക്കിയതെന്നും ഇതു ശരിയല്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വാദിക്കും. ഖജനാവിനുണ്ടായ നഷ്ടവും വിദേശ കമ്പനിയുമായുണ്ടാക്കിയ കരാറിലെ നിയമലംഘനവും ചൂണ്ടിക്കാട്ടാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിമര്‍ശിക്കപ്പെടുന്നതിനിടയിലാണ് ലാവ്‌ലിന്‍ കേസും വീണ്ടും സജീവമാക്കുന്നത്. കേരള യാത്രയ്ക്കു മുമ്പായി നടക്കുന്ന നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് സി.പി.എം ആരോപിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: