തുഷാര്‍ വെള്ളാപ്പള്ളി ബി.ഡി.ജെ.എസ് അധ്യക്ഷന്‍

ആലപ്പുഴ: ഭാരത് ധര്‍മജന സേനയുടെ (ബി.ഡി.ജെ.എസ്) അധ്യക്ഷനായി തുഷാര്‍ വെള്ളാപ്പള്ളിയെ തെരഞ്ഞെടുത്തു. കണിച്ചുകുളങ്ങരയില്‍ ചേര്‍ന്ന യോഗത്തിലാണ് തുഷാറിനെ അധ്യക്ഷനായി തെരഞ്ഞെടുത്തത്. നിലവില്‍ എസ്.എന്‍.ഡി.പി യോഗം വൈസ് പ്രസിഡന്റാണ് തുഷാര്‍.

കെ.പി.എം.എസ് നേതാവ് ടി.വി ബാബു, സുബാഷ് വാസു എന്നിവരാണ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിമാര്‍. അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്, മഞ്ചേരി ഭാസ്‌കരന്‍ പിള്ള എന്നിവരെ ഉപാധ്യക്ഷരായി തെരഞ്ഞെടുത്തു. താല്‍ക്കാലിക കമ്മറ്റിയെയാണ് ഇപ്പോള്‍ തെരഞ്ഞെടുത്തിരിക്കുന്നത്. പത്ത് ലക്ഷം പേരെ അംഗങ്ങളായി ചേര്‍ക്കുകയാണ് ലക്ഷ്യം.

ഒന്‍പത് അംഗ സെന്‍ട്രല്‍ കമ്മറ്റി അംഗങ്ങളെയും തെരഞ്ഞെടുത്തു. കണിച്ചുകുളങ്ങരയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണ് പാര്‍ട്ടി ഭാരവാഹികളുടെ പേര് പ്രഖ്യാപിച്ചത്. ബി.ഡി.ജെ.എസ് ഒരു പാര്‍ട്ടിയുടെയും വാലാകില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0