സ്കൂളുകളില്‍ പെണ്‍കുട്ടികളെ മുടി രണ്ടായി വേര്‍തിരിച്ചു പിരിച്ചു കെട്ടാന്‍ നിര്‍ബന്ധിക്കരുതെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍

സ്കൂളുകളില്‍ പെണ്‍കുട്ടികളെ മുടി രണ്ടായി വേര്‍തിരിച്ചു പിരിച്ചു കെട്ടാന്‍ നിര്‍ബന്ധിക്കരുതെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍. ഇക്കാര്യം വ്യക്തമാക്കി ഉത്തരവ് പുറപ്പെടുവിക്കാന്‍ പൊതു വിദ്യാഭ്യാസ സെക്രട്ടറി, ഡയറക്ടര്‍, ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ എന്നിവര്‍ക്കു കമ്മിഷന്‍ നിര്‍ദേശം നല്‍കി. എന്നാല്‍ സ്കൂളിലെ അച്ചടക്കത്തിന്റെ ഭാഗമായി കുട്ടികള്‍ മുടി കെട്ടി ഒതുക്കി വയ്ക്കണമെന്നു സ്ഥാപന മേധാവിക്കു നിഷ്കര്‍ഷിക്കാമെന്നും കമ്മിഷന്‍ വ്യക്തമാക്കി. മുടി രണ്ടായി പിരിച്ചു കെട്ടണമെന്നു സ്കൂള്‍ അധികൃതര്‍ നിര്‍ബന്ധിക്കുന്നുവെന്നു കാണിച്ച്‌ കാസര്‍കോട് ചീമേനി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനി നല്‍കിയ പരാതിയിലാണ് കമ്മിഷന്‍ അധ്യക്ഷ ശോഭാ കോശി, അംഗങ്ങളായ കെ.നസീര്‍, സി.യു.മീന എന്നിവരുടെ നിര്‍ദേശം.

Loading...

COMMENTS

WORDPRESS: 0
DISQUS: 0