വിഴിഞ്ഞം ഉപാധികളോടെ മുന്നോട്ട്

ചെന്നൈ: വിഴിഞ്ഞം രാജ്യാന്തര തുറമുഖ നിര്‍മ്മാണത്തിന് ഉപാധികളോടെ ദേശീയ ഹരിത ട്രൈബ്യൂണല്‍ അനുമതി നല്‍കി. പരിസ്ഥിതി- തീരദേശ അനുമതികള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികളിലാണ് ഉപാധികളോടെ ദേശീയ ഹരിത ട്രൈബ്യൂണല്‍ പദ്ധതിക്ക് പച്ചക്കൊടി കാട്ടിയത്. പദ്ധതിക്ക് മേല്‍നോട്ടം വഹിക്കാന്‍ വിദഗ്ധ സമിതി രൂപവത്കരിക്കണമെന്നതാണ് പ്രധാന ഉപാധി. ഏഴംഗ വിദഗ്ധ സമിതിയില്‍ പരിസ്ഥിതി ശാസ്ത്രജ്ഞന്‍, സമുദ്ര ഗവേഷണ വിദഗ്ധന്‍, സര്‍ക്കാര്‍ പ്രതിനിധി എന്നിവരുണ്ടാകണം. ആറു മാസത്തിലൊരിക്കല്‍ സമിതി ട്രൈബ്യൂണലിന് പുരോഗതി റിപ്പോര്‍ട്ട് നല്‍കണമെന്നും ഉത്തരവില്‍ നിര്‍ദേശിക്കുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0