ഓക്സിജന്‍ വിതരണം മുടങ്ങി, 30 കുട്ടികള്‍ മരിച്ചു

ഡല്‍ഹി: ആശുപത്രിയിലേക്കുള്ള ഓക്സിജന്‍ വിതരണം മുടങ്ങി. ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഓക്സിജന്‍ കിട്ടാതെ 30 കുട്ടികള്‍ മരിച്ചു. മസ്തിഷ്കവീക്കം ബാധിച്ചവരുള്‍പ്പെടെ 20 കുട്ടികള്‍ വ്യാഴാഴ്ച രാത്രിയാണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ടോടെ 10 കുട്ടികള്‍കൂടി മരിച്ച വിവരം പുറത്തുവന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്പൂരിലെ ബാബ രാഘവ്ദാസ് മെഡിക്കല്‍ കോളേജിലാണ് ദുരന്തം.


Loading...

COMMENTS

WORDPRESS: 0
DISQUS: 0