ബസും ലോറിയും കൂട്ടിയിടിച്ച്‌ രണ്ടു പേര്‍ മരിച്ചു

പാലക്കാട്: പാലക്കാട് കഞ്ചിക്കോട് ബസും ലോറിയും കൂട്ടിയിടിച്ച്‌ രണ്ടു പേര്‍ മരിച്ചു. ആറ് പേര്‍ക്ക് പര്‍ക്കേറ്റു. തിരുവനന്തപുരം സ്വദേശി സുധീര്‍ (30), കര്‍ണാടക സ്വദേശി ഗിരീഷ് (33) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ പാലക്കാട് ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പുലര്‍ച്ചെ 3.30ഓടെയായിരുന്നു അപകടം. തിരുവനന്തപുരത്ത് നിന്ന് ബംഗളൂരുവിലേക്ക് പോവുകയായിരുന്ന കല്ലട ട്രാവല്‍‌സ് ബസാണ് അപകടത്തില്‍പ്പെട്ടത്.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0