തദ്ദേശ സ്ഥാപനങ്ങളില്‍ ചികിത്സാ സഹായ നിധി, വിശക്കുന്നവന് ഒരു നേരം ആഹാരം…

  • കോണ്‍ഗ്രസ് പ്രകടന പത്രിക

കൊച്ചി: തദ്ദേശ സ്ഥാപനങ്ങളില്‍ ചികിത്സാ സഹായ നിധി, എല്ലാവര്‍ക്കും ഒരു നേരം ഭക്ഷണം ഉറപ്പാക്കുന്ന വിശപ്പിനോട് വിട പദ്ധതി… യു.ഡി.എഫിന്റെ പ്രകടന പത്രിക പുറത്തിറelection panchayatക്കി. ബി.പി എല്‍ കുടുംബങ്ങളിലെ പെണ്‍കുട്ടികളുടെ വിവാഹത്തിനായി മാംഗല്യ നിധി, ദരിദ്ര കുടുംബങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്, തദ്ദേശ സ്ഥാപനങ്ങളുടെ ഓഫീസുകളില്‍ സൗജന്യ വൈഫൈ തുടങ്ങി നിരവധി വാഗദാനങ്ങളാണ് പ്രകടനപത്രികയില്‍.

എല്ലായിടത്തും തര്‍ക്ക പരിഹാര കേന്ദ്രം, ജൈവകൃഷി പ്രോത്സാഹിപ്പിക്കാന്‍ ജനകീയ സമിതികള്‍, അന്യസംസ്ഥാന തൊഴിലാളികളുടെ സംരക്ഷണത്തിനായി പ്രത്യേക പാക്കേജ്, മാലിന്യ സംസ്‌ക്കരണ പ്ലാന്റുകള്‍ നിര്‍ബന്ധമാക്കല്‍ തുടങ്ങിയവയാണ് വികസന കേരളം, ദാരിദ്ര്യ രഹിത കേരളം മുദ്രാവാക്യം ഉയര്‍ത്തിക്കാട്ടുന്ന പ്രകടന പത്രികയിലെ മറ്റ് വാഗ്ദാനങ്ങള്‍.

തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിച്ച് കൊച്ചിയില്‍ നടന്ന യു.ഡി.എഫ്. സംസ്ഥാന നേതൃസമ്മേളനത്തിലാണ് പ്രകടന പത്രിക പുറത്തിറക്കിയത്.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി സമ്മേളനം ഉദ്ഘാടനം ചെയ്തു. രാജ്യത്ത് മതത്തിന്റെ പേരില്‍ തട്ടുകളുണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് ആന്റണി കുറ്റപ്പെടുത്തി. കേന്ദ്രസര്‍ക്കാര്‍ കേരളത്തിലേക്ക് വര്‍ഗീയത എത്തിക്കാന്‍ ശ്രമിക്കുകയാണ്. അരുവിക്കരയിലെ നേട്ടം കണ്ട് ബിജെപി പനിക്കേണ്ട. തദ്ദേശ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ജനം ചുട്ട മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ബി.ജെ.പിയുടെ മൂന്നാം മുന്നണി നിക്കത്തെ കുറ്റപ്പെടുത്തി. വിഭാഗീയതക്കനുകൂലമായി ആരും നില്‍ക്കില്ലെന്നും, എന്നും വര്‍ഗീയതക്കെതിരായ നിലപാടെടുത്ത സംസ്ഥാനമാണു കേരളമെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് രണ്ടായിരത്തോളം നേതാക്കള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. സീറ്റ് വിഭജനം സംബന്ധിച്ച ചര്‍ച്ച ബുധനാഴ്ച തിരുവനന്തപുരത്ത് നടക്കും.


Loading...

COMMENTS

WORDPRESS: 0
DISQUS: 0