നെല്‍വയലുകള്‍ ഇല്ലാതാക്കാന്‍ ഓഡിനന്‍സ് വരുന്നു

  • പത്തേക്കറു വരെ നികത്താന്‍ അനുമതി

  • അവശേഷിക്കുന്ന രണ്ട് ലക്ഷം ഹെക്ടറും ഇല്ലാതാകും

vayall

തിരുവനന്തപുരം: കേരളത്തില്‍ അവശേഷിക്കുമായിരുന്ന രണ്ടു ലക്ഷത്തോളം ഹെക്ടര്‍ വയല്‍ കൂടി നികത്തിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. 2008വരെ വിവിധ ആവശ്യങ്ങള്‍ക്ക് അനധികൃതമായി നികത്തിയ കൃഷിഭൂമികളെല്ലാം സാധൂകരിച്ച് കൊടുത്തതിനു പിന്നാലെയാണ് നെല്‍വയല്‍ സംരക്ഷണ നിയമത്തിനെ ഒരിക്കല്‍ കൂടി ഞെക്കാന്‍ തയാറെടുക്കുന്നത്. ഇഞ്ചിഞ്ചായി കൊന്നുകൊണ്ടിരിക്കുന്ന നെല്‍വയല്‍ സംരക്ഷണ നിയമം, സര്‍ക്കാര്‍ രഹസ്യമായി തയാറാക്കുന്ന പത്ത് എക്കര്‍ വര നികത്താന്‍ അനുമതി നല്‍കുന്ന ഓഡിന്‍സോടെ ഇല്ലാതാകും.

സ്വകാര്യ ആവശ്യത്തിനായി പത്തേക്കര്‍ വരെയുള്ള നെല്‍വയല്‍ നികത്തുന്നതിന് അനുമതി നല്‍കാനുള്ള ഓര്‍ഡിനന്‍സിനാണ് സര്‍ക്കാര്‍ രൂപം നല്‍കുന്നത്. വന്‍കിട സ്വകാര്യസംരംഭങ്ങള്‍ വരുന്നതിന് നെല്‍വയല്‍ സംരക്ഷണനിയമം തടസ്സമാകുന്നുവെന്ന ന്യായം പറഞ്ഞാണ് നിലം നികത്താനുള്ള പച്ചക്കൊടി. .

റവന്യുവകുപ്പ് തയാറാക്കിയ ഓര്‍ഡിനന്‍സ് കഴിഞ്ഞ മന്ത്രിസഭായോഗത്തിലെത്തിയെങ്കിലും തദ്ദേശ തെരഞ്ഞെടുപ്പ് കഴിയട്ടെയെന്ന നിലപാടിലാണ് സര്‍ക്കാര്‍. 2008 വരെയുള്ള നികത്തലുകള്‍ റഗുലറൈസ് ചെയ്യാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഇത് പുര്‍ണമായും നടപ്പാക്കപ്പെട്ടാല്‍ ആറു ലക്ഷത്തോളം ഹെക്ടര്‍ വയല്‍ ഇല്ലാതാകുമെന്നാണ് കണക്കുകൂട്ടുനന്നത്. അവശേഷിക്കുന്ന രണ്ടു ലക്ഷത്തോളം ഹെക്ടര്‍ കൂടി നികത്താനുള്ള വഴിയാണ് ഇപ്പോള്‍ ആലോചിക്കുന്നത്.

സ്വകാര്യസംരംഭത്തിനായാണ് വയല്‍ നികത്തുന്നതെങ്കില്‍ അവിടെ തുടങ്ങുന്ന വ്യവസായം പരിസ്ഥിതി സൗഹൃദമായിരിക്കണമെന്നും എത്രപേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്ന് ഗസറ്റില്‍ വിജ്ഞാപനം ചെയ്യണമെന്നുമുള്ള വ്യവസ്ഥ മാത്രമാണ് ഉപാധി.സ്വകാര്യസംരംഭങ്ങള്‍ക്കു വേണ്ടിയാണ് വയല്‍ നികത്തുന്നതെങ്കില്‍, അനുമതി നല്‍കാന്‍ ജില്ലാതലത്തില്‍ ഏകജാലക സംവിധാനം ഒരുക്കും. സര്‍ക്കാര്‍ ആവശ്യത്തിനാണെങ്കില്‍ സംസ്ഥാനതല സമിതിയുണ്ടാകും. ജില്ലാതല ഏകജാലക സംവിധാനത്തില്‍ കളക്ടര്‍ അധ്യക്ഷനായ സമിതിയുണ്ടാകും. സംസ്ഥാനതല സമിതിയില്‍ കാര്‍ഷികോത്പാദന കമ്മിഷണര്‍ ചെയര്‍മാനും റവന്യു വകുപ്പ് സെക്രട്ടറി കോ ചെയര്‍മാനുമാണ്.

കഴിഞ്ഞ ബജറ്റിലാണ് 2008 ന് മുമ്പ് നികത്തിയ വയലുകള്‍ ക്രമപ്പെടുത്തുന്നതിന് നിര്‍ദേശം വെച്ചിരുന്നു. ധനകാര്യ ബില്ലില്‍ ഇതിനുള്ള വ്യവസ്ഥയും കൊണ്ടുവന്നു. ന്യായവിലയുടെ 25 ശതമാനം തുക ഫീസായി നല്‍കി 2008 ന് മുമ്പ് നികത്തിയ വയലുകള്‍ ക്രമപ്പെടുത്താമെന്നായിരുന്നു വ്യവസ്ഥ. ധനകാര്യബില്‍ പാസായതോടെ ഈ വ്യവസ്ഥ നിലവില്‍വന്നെങ്കിലും എതിര്‍പ്പുകളെ തുടര്‍ന്ന് അതിന്റെ തുടര്‍ച്ചയായി ചട്ടമുണ്ടാക്കുകയോ അപേക്ഷാപത്രം കൊണ്ടുവരികയോ ചെയ്തില്ല.


Loading...

COMMENTS

WORDPRESS: 0
DISQUS: 0