900 കോടി മുക്കി; വിജയ്മല്ല്യയ്ക്കു പിന്നാലെ സി.ബി.ഐ

  • ചോദ്യം ചെയ്‌തേക്കും

Kingfisherഡല്‍ഹി: കിംഗ് ഫിഷര്‍ എയര്‍ലൈന്‍സുമായി ബന്ധപ്പെട്ട് 900 കോടിയുടെ സാമ്പത്തിക തിരിമറി നടത്തിട്ടുണ്ടോയെന്ന് അന്വേഷിച്ച് സി.ബി.ഐ ഇന്ത്യന്‍ വ്യവസായി വിജയ് മല്യയുടെ വീട്ടില്‍. മുംബൈ, ഗോവ, ബാംഗളൂര്‍ എന്നിവിടങ്ങളിലെ മല്യയുടെ വീടുകള്‍ക്ക് പുറമെ ഓഫീസുകളിലും അന്വേഷണ സംഘം റെയ്ഡു നടത്തി.

കേസുമായി ബന്ധപ്പെട്ട് വിജയ് മല്യയെ സി.ബി.ഐ ഉടന്‍ ചോദ്യം ചെയ്‌തേക്കുമെന്നാണ് സൂചന. 2012 ഒക്ടോബറിലാണ് കടബാധ്യതയെ തുടര്‍ന്ന് കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് ഐ.ഡി.ബി.ഐ ബാങ്കില്‍ നിന്നും 900 കോടി വായ്പയെടുത്തത്. തുക തിരിച്ചടയ്ക്കുന്നതില്‍ നിരന്തരം വീഴ്ച വരുത്തി. വായ്പ അനുവദിച്ചതും ചട്ടപ്രകാരമല്ലെന്നാണ് സൂചന.


Loading...

COMMENTS

WORDPRESS: 0
DISQUS: 0