ശാശ്വതീകാനന്ദയുടെ മരണം: പുതിയ അന്വേഷണം വരുന്നു, ക്രൈം ബ്രാഞ്ചിനോട് അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടു

  • ക്രൈം ബ്രാഞ്ചിനോട് അടിയന്തരമായി റിപ്പോർട്ട് നൽകാൻ നിർദേശം നൽകി.

  • ബിജു രമേശിന്റെ മൊഴി രേഖപ്പെടുത്തും

  • പുതുതായി എന്തുണ്ടെന്ന് ചികയും

biji contraversy 1തിരുവനന്തപുരം: സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തിൽ പുനരന്വേഷണം വരുന്നു. ക്രൈം ബ്രാഞ്ചിനോട് അടിയന്തര റിപ്പോർട്ട് നൽകാൻ സർക്കാർ നിർദേശിച്ചു.

പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ ശ്രീനാരായ ധർമവേദി ജനറൽ സെക്രട്ടറി ബിജു രമേശിൽ നിന്ന് ക്രൈം ബ്രാഞ്ച് വീണ്ടും മൊഴി രേഖപ്പെടുത്തും. ആരോപണങ്ങൾ വീണ്ടും പരിശോധിച്ചശേഷം അന്വേഷണത്തിന്റെ സ്വഭാവം തീരുമാനിക്കും. തുടരന്വേഷണത്തിനുള്ള തടസങ്ങളിൽ സർക്കാർ നിയമോപദേശം തേടും.

സ്വാമി ശാശ്വതികാനന്ദയുടെ മരണം കൊലപാതകമാണെന്ന് വെളിപ്പെടുത്തലുകളുടെ പശ്ചത്താലത്തിലും ശിവഗിരി മഠത്തിന്റെ ആവശ്യം പരിഗണിച്ചും ഇതുമായി ബന്ധപ്പെട്ടുയർന്ന സമ്മർദ്ദങ്ങളുടെ പശ്ചാത്തലത്തിലുമാണ് സർക്കാർ നിലപാട് മാറ്റുന്നത്. ബിജു ഉന്നയിച്ച ആരോപണങ്ങൾ നേരത്തേതന്നെ അന്വേഷിച്ചതാണെങ്കിലും പുതിയ സാഹചര്യത്തിൽ വീണ്ടും പരിശോധിക്കുകയാണെന്നു െ്രെകം ബ്രാഞ്ച് ഉന്നതർ വ്യക്തമാക്കി. ഈയാഴ്ചതന്നെ ബിജുവിനെ വിളിച്ചുവരുത്തി വീണ്ടും മൊഴി രേഖപ്പെടുത്തും.

ഏതു കേസിലും പുതിയ തെളിവുകളുണ്ടെങ്കിൽ വർഷങ്ങൾക്കുശേഷവും പുനരന്വേഷണം നടത്താം. സ്വാമിയുടെ മരണം കൊലപാതകമായിരുന്നു എന്നതിനു തന്റെ പക്കൽ തെളിവുണ്ടെന്നാണു പറഞ്ഞ ബിജു രമേശിനോട് തെളിവ് ഹാജരാക്കാൻ െ്രെകം ബ്രാഞ്ച് ആവശ്യപ്പെട്ടേക്കും. ഏതുതരത്തിലുള്ള അന്വേഷണം വേണമെന്ന് ഇവ പരിശോധിച്ചശേഷമായിരിക്കും തീരുമാനിക്കുക.

ആരോപണങ്ങൾ ശക്തമായി ഉയരുമ്പോഴും കാര്യമായ തെളിവുകളൊന്നും പുറത്തുവന്നിട്ടില്ല. ഈ സാഹചര്യത്തിലാണ് സർക്കാർ നിയമോപദേശം തേടാൻ ഒരുങ്ങുന്നത്. ശിവഗിരി മഠം അധികൃതർ ശക്തമായ നിലപാടുമായി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. വെള്ളാപ്പള്ളിയെ യോഗത്തിന്റെ തലപ്പത്തുനിന്നു മാറ്റാൻ സ്വാമി ശാശ്വതീകാനന്ദ തീരുമാനിച്ചിരുന്നുവെന്ന വെളിപ്പെടുത്തലുമായി ഡോ. വിജയൻ കൂടി രംഗത്തെത്തി. എൽ.ഡി.എഫും യു.ഡി.എഫും അന്വേഷണം വേണമെന്ന നിലപാടിലാണ്. വെള്ളാപ്പള്ളിയെ തള്ളാനും കൊള്ളാനും വയ്യാത്ത നിലയിലാണ് ബി.ജെ.പി. അതേസമയം, ആരോപണങ്ങളിൽ നിറയുന്ന സാബു, പ്രീയൻ എന്നിവർ ഇതുവരെയും പ്രതികരിച്ചിട്ടില്ല. സിബിഐ അന്വേഷണം വേണമെന്ന് എസ്എൻഡിപി യോഗംതന്നെ ആവശ്യപ്പെട്ടിട്ടുണ്ട്.


Loading...

COMMENTS

WORDPRESS: 1
  • comment-avatar
    pradeep 2 years

    സമുദായ നേതാവായിരിക്കുമ്പോൾ ലഭിക്കുന്ന “നയതന്ത്ര പരിരക്ഷ ” രഷ്ട്രീയത്തിലിറങ്ങുമ്പോൾ ലഭിക്കില്ലെന്നു നന്നായറിയാവുന്ന നടേശ ഗുരുക്കൾ രാഷ്ട്രീയ കോപ്രായത്തിലേക്ക്‌ എടുത്ത്‌ ചാടിയത്‌ എന്ത്‌ ആക്രാന്തത്തിലാണോ

  • DISQUS: 0