സാക്ഷി വീണ്ടും മൊഴി മാറ്റി

തൃശ്ശൂർ: വീണ്ടും മൊഴിമാറ്റം. മജിസ്‌ട്രേറ്റിനു നൽകിയ മൊഴി വിചാരണാ കോടതിയിൽ മാറ്റിയ സാക്ഷി വീണ്ടും തിരുത്തി. സുരക്ഷാ ജീവനക്കാരൻ ചന്ദ്രബോസിനെ കാറിടിപ്പിച്ചും അടിച്ചും കൊലപ്പെടുത്തിയെന്ന കേസിലെ ഒന്നാം സാക്ഷി അനൂപാണ് ഇന്നലെ പറഞ്ഞത് ഇന്ന് വീണ്ടും മാറ്റിയത്. ചന്ദ്രബോസിനെ നിഷാം കാറിടിപ്പിക്കുന്നത് കണ്ടില്ലെന്ന് ഇന്നലെ കോടതിയിൽ പറഞ്ഞത് കളവായിരുന്നു. കുറ്റബോധം കൊണ്ടാണ് ഇന്ന് സത്യം പറയുന്നതെന്നും അനൂപ് കോടതിയിൽ പറഞ്ഞു.

നിഷാമിന്റെ ഇളയ സഹോദരൻ മുഹമ്മദ് റസാഖ് തന്റെ വീട്ടിലെത്തി മൊഴിമാറ്റിപ്പറയണമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. താൻ രാത്രി ജോലി ചെയ്യുന്ന ആളാണ്. വീട്ടിൽ ഭാര്യയും നാല് കുട്ടികളും മാത്രമാണുള്ളത്. തന്റെയും കുടുംബത്തിന്റെ ജീവനിലുള്ള പേടി കൊണ്ടാണ് മൊഴി മാറ്റിയതെന്ന് അനൂപ് പറഞ്ഞു. കേസിലെ പ്രതി മുഹമ്മദ് നിഷാം നിരപരാധിയാണെന്ന് ഇന്നലെ അനൂപ് മൊഴി നൽകിയിരുന്നു. പിന്നാലെ സാക്ഷി കൂറുമാറിയതായി കോടതി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.


Loading...

COMMENTS

WORDPRESS: 1
  • comment-avatar
    pradeep 2 years

    നിസ്സാമിന്റെ വക്കീലന്മാർ സമർത്ഥമായി കളിച്ചു. ഒന്നാം സാക്ഷിമൊഴി പരസ്പരവിരുദ്ധം.അതിനാൽ മുഖവിലയെക്കെടുക്കണ്ടാ…അനൂപും നാട്ടാരുടെ മുൻപിൽ നല്ലപിള്ള..നിസ്സാമിന് മുഖ്യപ്രശ്നംഒഴിഞ്ഞും കിട്ടി..ഇതൊക്കെ വിശ്വസിക്കാൻ നമ്മളെപോലെ കുറെ നാട്ടാരും…

  • DISQUS: 0