മാണിക്ക് തിരിച്ചടി; ബാര്‍ കോഴയില്‍ തുടരന്വേഷണത്തിന് ഉത്തരവ്

തിരുവനന്തപുരം: സര്‍ക്കാരിന്റെയും വിജിലന്‍സിന്റെയും നിലപാടുകള്‍ കോടതി തള്ളി. ബാര്‍ കോKm-maniഴക്കേസില്‍ ധനമന്ത്രി കെ.എം. മാണിക്കെതിരെ തുടരന്വേഷണത്തിന് തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിട്ടു.

മാണി കോഴ ചോദിച്ചതിനോ വാങ്ങിയതിനോ തെളിവില്ലാത്തതിനാല്‍ കേസ് അവസാനിപ്പിക്കാന്‍ അനുമതി തേടിയ വിജിലന്‍സ് റിപ്പോര്‍ട്ടാണ് വിജിലന്‍സ് ജഡ്ജി ജോണ്‍ കെ ഇല്ലിക്കാടന്‍ തള്ളിയത്. വിജിലന്‍സ് ഡയറക്ടര്‍ക്ക് കേസില്‍ ഇടപെടാന്‍ അവകാശമില്ല. തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഒമ്പത് ഹര്‍ജികള്‍ക്ക് പുറമെ വസ്തുതാറിപ്പോര്‍ട്ട് അന്തിമ റിപ്പോര്‍ട്ടായി പരിഗണിക്കണമെന്ന ഹര്‍ജിയുമാണ് കോടതി പരിഗണിച്ചത്. പൂട്ടിയ 418 ബാറുകള്‍ തുറക്കാന്‍ കെ.എം മാണിക്ക് ഒരുകോടി രൂപ കോഴകൊടുത്തുവെന്ന് ബിജു രമേശ് വെളിപ്പെടുത്തല്‍ നടത്തിയതിന്റെ ഒന്നാം വാര്‍ഷികത്തിന് രണ്ട് ദിവസം മുന്‍പാണ് നിര്‍ണായകമായ വിധിവന്നത്.

തദ്ദേശ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കുമ്പോഴാണ് സര്‍ക്കാരിന് തലവേദന സൃഷ്ടിക്കുന്ന വിധി. അന്തിമറിപ്പോര്‍ട്ടിനെതിരെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍, എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍, ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്‍, സാറാജോസഫ്, വി.എസ് സുനില്‍കുമാര്‍, ബിജു രമേശ് എന്നിവര്‍ ഉള്‍പ്പടെ 10 പേരാണ് ഹര്‍ജി സമര്‍പ്പിച്ചത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0