ക്വാറി ലൈസന്‍സ്: സംസ്ഥാന സര്‍ക്കാരിനും ക്വാറി ഉടമകള്‍ക്കും തിരിച്ചടി

quarry-1ഡല്‍ഹി: ക്വാറി ലൈസന്‍സ് പുതുക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനും ക്വാറി ഉടമകള്‍ക്കും തിരിച്ചടി. ക്വാറി ലൈസന്‍സ് പുതുക്കുന്ന വിഷയത്തില്‍ പാരിസ്ഥിതിക അനുമതി വേണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ക്വാറി ലൈസന്‍സിന് സര്‍ക്കാര്‍ നല്‍കിയ ഇളവ് ഹൈകോടതി റദ്ദാക്കിയതിനെതിരെ ക്വാറി ഉടമകള്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹരജി തള്ളികൊണ്ടാണ് കോടതി ഉത്തരവിട്ടത്. അഞ്ച് ഹെക്ടര്‍ വരെയുള്ള ക്വാറികള്‍ക്ക് ലൈസന്‍സ് പുതുക്കുന്നതിന് പാരിസ്ഥിതിക അനുമതി നിര്‍ബന്ധമാണെന്ന് പറഞ്ഞ കോടതി പരിസ്ഥിതി സംരക്ഷിക്കുന്നതിന് കോടതിക്ക് ബാധ്യതയുണ്ടെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഓര്‍മിപ്പിച്ചു.കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയവും സംസ്ഥാന സര്‍ക്കാരിനെതിരായ നിലപാടാണ് സുപ്രീം കോടതിയില്‍ സ്വീകരിച്ചത്.

2015ല്‍ സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം ചെയ്ത ചെറുകിട ധാതുഖനന ചട്ടത്തിലെ 12-ാം വകുപ്പിലാണ് അഞ്ച് ഹെക്ടര്‍ വരെയുള്ള ധാതുഖനനം നടത്തുന്നതിനുള്ള ലൈസന്‍സ് പുതുക്കുന്നതിന് പരിസ്ഥിതി അനുമതി നിര്‍ബന്ധമല്ലെന്ന് വ്യക്തമാക്കിയത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0