സി- ആപ്ട് എം.ഡിയെ സസ്‌പെന്റ് ചെയ്തു

തിരുവനന്തപുരം: അഴിമതി ആരോപണ വിധേയനായ സി ആപ്ട് എം.ഡി സജിത് രാഘവനെ സസപെന്റ് ചെയ്തു. വിജിലന്‍സിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തരവകുപ്പിന്റെ നടപടി.

ലോട്ടറി അച്ചടിയുമായി ബന്ധപ്പെട്ട് 1.36 കോടി രൂപയുടെ അഴിമതി ആരോപണമാണ് സജിത് രാഘവനെതിരെ ഉയര്‍ന്നത്. സി ആപ്ട് എക്‌സിക്യുട്ടീവ് കമ്മിറ്റിയുടെ തീരുമാനത്തിന് വിരുദ്ധമായി വാടകയ്ക്ക് ഉപകരണമെടുത്ത് അച്ചടി നടത്തുകതു വഴി ഖജനാവിന് നഷ്ടം വന്നുവെന്നാണ് കണ്ടെത്തല്‍.


Loading...

COMMENTS

WORDPRESS: 0
DISQUS: 0