നിരഞ്ജന് ഹൃദയാഞ്ജലി

പാലക്കാട്: പത്താന്‍കോട്ടില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യൂ വരിച്ച ലഫ്റ്റനന്റ് കേണല്‍ നിരഞ്ജന്‍ ഇ.കുമാറിന് ജന്മനാടിന്റെ യാത്രമൊഴി. അച്ഛന്റെ ജന്മനാട്ടില്‍ ചെറിയച്ഛന്‍ ഹരികൃഷ്ണന്‍ പണികഴിപ്പിച്ച വീടായ കൃഷ്ണാര്‍പ്പണയിലെത്തിച്ച ഭൗതികദേഹത്തില്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ ഇന്നലെ രാത്രി മുതല്‍ ആയിരക്കണക്കിന് ആളുകളാണ് എത്തിയത്.

രാവിലെ ഏഴു മണി മുതല്‍ കെ.എ യു.പി സ്‌കൂളില്‍ പൊതുദര്‍ശനം തുടര്‍ന്നു. നേരത്തെ നിശ്ചയിച്ചതിലും വൈകിയേ സംസ്‌കാര ചടങ്ങുകള്‍ നടത്താന്‍ കഴിഞ്ഞത്. സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയാണ് കളരിക്കല്‍ തറവാട്ടില്‍ പ്രത്യേകം തയ്യാറാക്കിയ കല്ലറയില്‍ സംസ്‌കാരം നടന്നത്. സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു. സൈനിക വിഭാഗങ്ങളുടെയും ബഹുമതിയോടെയായിരിക്കും സംസ്‌കാരം.


Loading...

COMMENTS

WORDPRESS: 0
DISQUS: 0