ഇടതുസംഘടനകളുടെ പണിമുടക്കിനെ നേരിടാന്‍ സര്‍ക്കാര്‍; പങ്കെടുക്കുന്നവര്‍ക്ക് ഡയസ്‌നോണ്‍ ബാധകമാക്കി

തിരുവനന്തപുരം: ശമ്പള പരിഷ്‌കരണം അടിയന്തരമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ജനുവരി 12-ന് ഇടത് സര്‍വീസ് സംഘടനകള്‍ ആഹ്വാനം ചെയ്തിരിക്കുന്ന സൂചനാ പണിമുടക്ക് നേരിടാന്‍ സര്‍ക്കാര്‍ നടപടി. ജനുവരി 12 പണിമുടക്കില്‍ പങ്കെടുക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡയസ്‌നോണ്‍ ബാധകമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. പണിമുടക്കുന്ന ജീവനക്കാരുടെ ഒരു ദിവസത്തെ വേതനം ഫെബ്രുവരി മാസത്തെ ശമ്പളത്തില്‍ കുറയും.

പണിമുടക്ക് ദിവസം ഒരു തരത്തിലുള്ള അവധിയും അനുവദിക്കുന്നതല്ലെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. ഓഫീസുകള്‍ അടഞ്ഞ് കിടക്കുന്ന സാഹചര്യമുണ്ടായാല്‍ നേരിടാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജോലിക്കെത്തുന്ന ജീവനക്കാര്‍ക്ക് സംരക്ഷണം ഉറപ്പ് വരുത്താന്‍ വേണ്ട ക്രമീകരണങ്ങള്‍ ഉറപ്പ് വരുത്തണമെന്ന് സംസ്ഥാന പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0