കുട്ടിളെഘോഷയാത്രകളില്‍ പങ്കെടുപ്പിക്കാന്‍ മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാക്കി

തിരുവനന്തപുരം: പഠനം മുടക്കി പതിനാലു വയസിനു താഴെ പ്രായമുള്ള കുട്ടികളെ ഘോഷയാത്രയില്‍ പങ്കെടുപ്പിക്കുന്നത് വിലക്കി. കുട്ടികളെ ഘോഷയാത്രയില്‍ പങ്കെടുപ്പിക്കണമെങ്കില്‍ ജില്ലാ കലക്ടറുടേയും ജില്ലാ പോലീസ് മേധാവിയുടേയും മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി.

സ്‌കൂള്‍ പ്രവര്‍ത്തി ദിവസങ്ങളില്‍ രാവിലെ 9.30 നും വൈകുന്നേരം 4.30നും ഇടയില്‍ കുട്ടികളെ ഘോഷയാത്രയില്‍ പങ്കെടുപ്പിക്കാന്‍ പാടില്ല. കുട്ടികളെ നിര്‍ബന്ധപൂര്‍വ്വം ഘോഷയാത്രയില്‍ പങ്കെടുപ്പിക്കുന്നതു ശ്രദ്ധയില്‍പ്പെട്ട ബാലാവകാശ കമ്മിഷന്‍ സര്‍ക്കാരിനു നല്‍കിയ ശിപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് ആഭ്യന്തര വകുപ്പിന്റെ നടപടി. കുട്ടികള്‍ പങ്കെടുക്കുന്ന ഘോഷയാത്രകള്‍ ഒരു കാരണവശാലും മൂന്നു മണിക്കൂറില്‍ കൂടരുതെന്നും നിര്‍ദേശമുണ്ട്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0