വിജിലന്‍സ് റിപ്പോര്‍ട്ട് തിരക്കഥ ബാബുവിന്റെ ഓഫീസില്‍ നിന്ന്: ബിജു രമേശ്

തിരുവനന്തപുരം: ബാര്‍കോഴ കേസില്‍ തുടരന്വേഷണം വേണ്ടെന്ന വിജിലന്‍സ് റിപ്പോര്‍ട്ട് അട്ടിമറിച്ചതാണെന്ന് ബിജു രമേശ്. എസ്.പി. സുകേശന്‍ അന്വേഷണത്തില്‍ പരിഭ്രാന്തിയിലായിരുന്നു. മന്ത്രി ബാബുവിന്റെ ഓഫീസ് നല്‍കിയ തിരക്കഥ അനുസരിച്ചാണ് റിപ്പോര്‍ട്ട് തയാറായതെന്ന് ബിജു ആരോപിച്ചു.

റിപ്പോര്‍ട്ടിന്റെ വസ്തുതകള്‍ അട്ടിമറിച്ചിട്ടുണ്ട്. ഡിസിയില്‍ മാറ്റം വരുത്തിയത് ശബ്ദം കൂട്ടാനാണ്. എന്നാല്‍ കോടതിയില്‍ സമര്‍പ്പിച്ച സിഡിയില്‍ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. ഇക്കാര്യങ്ങള്‍ മൊഴിയില്‍ വ്യക്തമായി പറഞ്ഞിട്ടും റിപ്പോര്‍ട്ടിയില്‍ ഒന്നും പരിഗണിച്ചിട്ടില്ല. കെ.എം. മാണിയെ കുറ്റവിമുക്തനാക്കുന്നത് മന്ത്രിസഭയിലെ മറ്റു മന്ത്രിമാരെ രക്ഷിക്കാനാണെന്നും ബിജു രമേശ് കൂട്ടിച്ചേര്‍ത്തു. പിരിച്ച 25 കോടി രൂപയില്‍, മാണിക്കു നല്‍കിയ ഒരു കോടി ഒഴിച്ചാലുള്ള തുക മന്ത്രിസഭയിലെ മറ്റ് അംഗങ്ങള്‍ക്കാണ് നല്‍കിയതെന്നും ബിജു വിശദീകരിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0