കെ.എം മാണിക്കെതിരായ മുഴുവന്‍ ആരോപണങ്ങളും വിഴുങ്ങി തുടരന്വേഷണ റിപ്പോര്‍ട്ട്

തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ കെ.എം മാണിക്കെതിരായ മുഴുവന്‍ ആരോപണങ്ങളും വിഴുങ്ങി വിജിലന്‍സ് എസ്.പി ആര്‍.സുകേശന്റെ തുടരന്വേഷണ റിപ്പോര്‍ട്ട്. മന്ത്രിമാര്‍ക്കെതിരായ ബിജു രമേശിന്റെ ആരോപണത്തിനു പിന്നില്‍ മദ്യനയം മൂലമുണ്ടായ കോടികളുടെ നഷ്ടമാണെന്നും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. മാണിക്ക് പണം നല്‍കിയതിന് തെളിവില്ല. 148 പേജുള്ള റിപ്പോര്‍ട്ട് എസ്.പി നേരത്തെ കോടതിയില്‍ സമര്‍പ്പിച്ച വസ്തുതാവിവര റിപ്പോര്‍ട്ടിന് നേര്‍ വിപരീതമാണ്. വിജിലന്‍സ് കോടതി പരിഗണിക്കാനിരിക്കേയാണ് തുടരന്വേഷണ റിപ്പോര്‍ട്ടിലെ പ്രധാനഭാഗങ്ങള്‍ പുറത്തുവന്നത്.

കേസ് അടുത്ത മാസം 16ന് വീണ്ടും പരിഗണിക്കും. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് എതിര്‍കക്ഷികള്‍ക്ക് ലഭിച്ചിട്ടില്ലെന്നും പകര്‍പ്പ് ലഭിച്ചാലുടന്‍ ആക്ഷേപം ഉന്നയിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യൂതാനന്ദന്റെ അഭിഭാഷകന്‍ അറിയിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0