കൊച്ചി മരടില്‍ വെടിമരുന്ന് ശാലയ്ക്ക് തീപിടിച്ച് ഒരാള്‍ മരിച്ചു

കൊച്ചി: കൊച്ചി മരടില്‍ വെടിക്കെട്ട് പുരയ്ക്ക് തീ പിടിച്ചുണ്ടായ പൊട്ടിത്തെറിയില്‍ ഒരാള്‍ മരിച്ചു.  അപകടത്തില്‍ രണ്ട് പേര്‍ക്ക് പരുക്കേറ്റു, ഇതില്‍ ഒരാളുടെ പരിക്ക് ഗുരുതരമാണ്. മരടില്‍ തെക്കേ ചെരുവോരത്തിന്റെ വെടിമരുന്ന് ശാലയ്ക്കാണ് തീ പിടിച്ചത്. കൊട്ടാരം ഭഗവതി ക്ഷേത്രത്തിലെ ഉല്‍സവത്തോട് അനുബന്ധിച്ചാണ് പടക്കങ്ങള്‍ സൂക്ഷിച്ചിരുന്നത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0