മുന്‍ സ്‌പീക്കറും കോണ്‍ഗ്രസ്‌ നേതാവുമായ എ.സി ജോസ്‌ അന്തരിച്ചു

കൊച്ചി: മുന്‍ സ്‌പീക്കറും നിയമസഭ അംഗവും കോണ്‍ഗ്രസ്‌ നേതാവുമായ എ.സി ജോസ്‌(79) അന്തരിച്ചു. ഹൃദായാഘാദത്തെ തുടര്‍ന്ന്‌ പുലര്‍ച്ചെ മൂന്ന്‌ മണിയോടെയായിരുന്നു അന്ത്യം. ചൊവ്വാഴ്‌ച മൂന്ന്‌ മണിക്ക്‌ ഇടപ്പള്ളി സെന്റ്‌ ജോര്‍ജ്‌ പള്ളിയിലാണ്‌ ശവസംസ്‌കാരം.

കോണ്‍ഗ്രസ്‌ മുഖപത്രമായ വീക്ഷണത്തിന്റെ എം.ഡിയായിരുന്നു അദ്ദേഹം. കൊച്ചി മേയര്‍, കെ.പി.സി.സി വൈസ്‌ പ്രസിഡന്റ്‌, യു.എന്‍ സഭയിലെ ഇന്ത്യന്‍ പ്രതിനിധി തുടങ്ങിയ സ്‌ഥാനങ്ങള്‍ വഹിച്ചു. മൂന്ന്‌ തവണ ലോക്‌സഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. കെ.എസ്‌.യു പ്രവര്‍ത്തകനകയിരുന്ന എ.സി ജോസ്‌ പിന്നീട്‌ കെ.എസ്‌.യു പ്രസിഡന്റായി. പിന്നീട്‌ അദ്ദേഹം യൂത്ത്‌ കോണ്‍ഗ്രസില്‍ സജീവമായി. എല്‍.എല്‍.ബി, എം.എല്‍ ബിരുദങ്ങള്‍ നേടിയാണ്‌ അദ്ദേഹം അഭിഭാഷകനായത്‌.


Loading...

COMMENTS

WORDPRESS: 0
DISQUS: 0