ബാര്‍ കോഴ: സര്‍ക്കാരിന്‌ തിരിച്ചടിയായി വീണ്ടും ഹൈക്കോടതി വിധി

കൊച്ചി: ബാര്‍ കോഴക്കേസില്‍ സര്‍ക്കാരിന്‌ തിരിച്ചടിയായി വീണ്ടും ഹൈക്കോടതി വിധി. കേസില്‍ കെ. ബാബുവിന്‌ എതിരെ എഫ്‌.ഐ.ആര്‍ രജിസ്‌റ്റര്‍ ചെയ്‌ത് അന്വേഷണം ആരംഭിക്കണമെന്ന വിജിലന്‍സ്‌ കോടതി ഉത്തരവിന്‌ സ്‌റ്റേ ആവശ്യപ്പെട്ട സര്‍ക്കാരിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. നിയമപരവും സാങ്കേതിക കാരണങ്ങളാലും അന്വേഷണം തടയാന്‍ സാധിക്കില്ലെന്ന്‌ ഹൈക്കോടതി വ്യക്‌തമാക്കി. ജോര്‍ജ്‌ വട്ടുകുളം നല്‍കിയ ഹര്‍ജിയിലാണ്‌ കേസെടുക്കണമെന്ന്‌ വിജിലന്‍സ്‌ കോടതി ഉത്തരവിട്ടത്‌. അതുകൊണ്ട്‌ ഹര്‍ജിക്കാരന്റെ ഭാഗം കേള്‍ക്കാതെ എങ്ങനെ നടപടി സ്വീകരിക്കുമെന്ന്‌ കോടതി ചോദിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0