സ്വകാര്യ വാഹനങ്ങള്‍ക്ക് അനധികൃത പെര്‍മിറ്റ്: എ.ഡി.ജി.പി ശ്രീലേഖയ്‌ക്കെതിരെ അന്വേഷണം

തൃശൂര്‍: സ്വകാര്യ വാഹനങ്ങള്‍ക്ക് അനധികൃത പെര്‍മിറ്റ് നല്‍കിയ സംഭവത്തില്‍ എ.ഡി.ജി.പി ആര്‍. ശ്രീലേഖയ്‌ക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. ഉത്തരവാദിത്വം നിര്‍വഹിക്കുന്നതില്‍ വീഴ്ചവരുത്തി സര്‍ക്കാരിന് നികുതിയിനത്തില്‍ ലക്ഷങ്ങള്‍ നഷ്ടമുണ്ടാക്കിയെന്ന ആരോപണത്തിലാണ് അന്വേഷണം. സ്‌കൂള്‍ വാഹനങ്ങളുടെ മറവില്‍ സ്വകാര്യ വാഹനങ്ങള്‍ക്ക് പെര്‍മിറ്റ് അനുവദിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ചാലക്കുടി സ്വദേശി ജോണ്‍സണ്‍ നല്‍കിയ ഹര്‍ജിയിലാണ് തൃശൂര്‍ വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. ചാലക്കുടിയിലെ സ്വകാര്യ ബസുടമ തോട്ടത്തില്‍ വീട്ടില്‍ ജോയി ആന്റണി, ചാലക്കുടി നിര്‍മ്മലാ കോളജ് പ്രസിന്‍സിപ്പല്‍ സജീവ് വട്ടോലി എന്നിവര്‍ ഒന്നും രണ്ടും പ്രതികളും ചാലക്കുടി ജോയിന്റ് ആര്‍.ടി.ഒ റെജി വര്‍ഗീസ് നാലാം പ്രതിയുമാണ്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0